കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന് തുടക്കം; ‘ചുവട് 2023’ 26ന്

കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന് തുടക്കം; ‘ചുവട് 2023’ 26ന്

കോഴിക്കോട്: കുടുംബശ്രീ 25ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ജില്ലയിലെ 28000 അയല്‍ക്കൂട്ടങ്ങളിലും 26ന് ‘ചുവട് 2023’ എന്ന പേരില്‍ അയല്‍ക്കൂട്ട സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഗിരീഷന്‍ പി.എം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ നാലരലക്ഷം കുടുംബശ്രീ വനിതകള്‍, അവരുടെ കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാല സഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, പ്രത്യേക അയല്‍ക്കട്ട അംഗങ്ങള്‍ പങ്കെടുക്കും. 26ന് ആരംഭിച്ച് മെയ് 17ന് പൂര്‍ത്തിയാകുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന കര്‍മപരിപാടികളാണ് നടത്തുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് അയല്‍ക്കൂട്ട സംഗമഗാനം ആലപിക്കും. തുടര്‍ന്ന അംഗങ്ങള്‍ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനല്‍ വഴി അയല്‍ക്കൂട്ട സംഗമ സന്ദേശം ദര്‍ശിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. രജത ജൂബിലിയോടനുബന്ധിച്ച് 10 സ്‌നേഹവീടുകള്‍, 1000 കുടുംബങ്ങള്‍ക്ക് മാസം 500 രൂപയുടെ ഭക്ഷ്യക്കിറ്റ്, ജില്ലാപഞ്ചായത്തുമായി സംയോജിച്ച് രണ്ട്‌കോടി രൂപയുടെ പദ്ധതികളും നടപ്പിലാക്കും. 5000 വനിതകളെ ഉള്‍പ്പെടുത്തി രക്തദാനസേനയും മുഴുവന്‍ പഞ്ചായത്തുകളിലും ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളും ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബിജേഷ് ടി.ടി (ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍), അംബിക.എം, രജുല.ഐ എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *