കോഴിക്കോട്: വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷല്‍ ഓഫ് ഇന്ത്യ (വെഫി)ക്ക് കീഴില്‍ നടത്തി വരുന്ന എക്‌സലന്‍സി ടെസ്റ്റിന് ജില്ലയില്‍ എണ്ണായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പത്താം തരത്തിലും ഹയര്‍സെക്കന്‍ഡറിയിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റ് ജില്ലയിലെ 125 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ എക്‌സലന്‍സി ടെസ്റ്റ് ചോദ്യമികവ് കൊണ്ടും സംവിധാനം കൊണ്ടും വളരെ മികവ് പുലര്‍ത്തുന്ന പരീക്ഷയാണ്. ഇംഗ്ലീഷ്, മാത്‌സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, മീഡിയങ്ങളിലാണ് എക്‌സലന്‍സി ടെസ്റ്റ് നടന്നത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് വൈകീട്ട് നാലിനാണ് എക്സലന്‍സി ടെസ്റ്റ് സമാപിച്ചത്. എക്‌സലന്‍സി ടെസ്റ്റിനോടനുബന്ധിച്ച് ഗൈഡന്‍സ് ക്ലാസും നടന്നു. എക്‌സലന്‍സി ടെസ്റ്റിന്റെ കോഴിക്കോട് ജില്ലാ ഉദ്ഘാടനം നല്ലളം എ.യു.പി സ്‌കൂളില്‍ ഫാറൂഖ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് യൂസഫ് നിര്‍വഹിച്ചു. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. പരീക്ഷാ ഫലം ഫെബ്രുവരി 10 ന് പ്രസിദ്ധീകരിക്കും.