അര നൂറ്റാണ്ടിന് ശേഷം ബ്രണ്ണന്‍ തണലില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുകൂടി

അര നൂറ്റാണ്ടിന് ശേഷം ബ്രണ്ണന്‍ തണലില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുകൂടി

തലശ്ശേരി: ബ്രണ്ണനിലെ 1973-75 വര്‍ഷത്തെ പ്രീഡിഗ്രി വിദ്യാര്‍ഥികള്‍ ഓര്‍മ്മച്ചിറകിലേറി അരനൂറ്റാണ്ടിനു ശേഷം കോളേജ് അങ്കണത്തില്‍ പറന്നെത്തി. പ്രീഡിഗ്രി തന്നെ ചരിത്രമായ, കാമ്പസിന്റെ രൂപഭാവങ്ങള്‍ക്ക് നിറഭേദം വന്ന പുതുകാലത്ത് അവര്‍ അര നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ദീപ്ത സ്മരണകള്‍ അയവിറക്കിയത് വേറിട്ട അനുഭവമായി. അവരുടെ കൂട്ടായ്മയില്‍ നിര്‍മിതമായ മരങ്ങള്‍ക്ക് ചുറ്റുമുള്ള ഇരിപ്പിടങ്ങളും സൗരോര്‍ജ്ജ വിളക്കും കോളേജിന് സമര്‍പ്പിച്ചു. അഡ്വ.എം.വി മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പാള്‍ ഡോ.സി.ബാബുരാജ് മുഖ്യാതിഥിയായി. വി.കെ.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ഡോ. ജിനോ സബാസ്റ്റ്യന്‍, വി.എസ്.അനില്‍കുമാര്‍, സി.രഘുനാഥ്, പി.സദാനന്ദന്‍ , ദിനേശ് കോമത്ത്, വി.സി. സുമലത, വി.കെ. റീന, ഉഷാ നായര്‍, കെ.വി.മോഹനന്‍ എന്‍.പി മുകുന്ദന്‍, ഡോ. സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *