തലശ്ശേരി: നിക്ഷേപകരുടെ പണം തട്ടിയെടുത്തെന്ന കേസില്‍ അര്‍ബന്‍ നിധി തട്ടിപ്പ് കേസിലെ മൂന്ന് പ്രതികള്‍ കൂടി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതികളായ എച്ച്.ആര്‍ മാനേജര്‍ പി.വി പ്രബീഷ്, സി.കെ.ചന്ദ്രന്‍. ഷൈജു അച്ചാരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയാണ് ജില്ലാ കോടതി തള്ളിയത്, കണ്ണൂര്‍ ടൗണ്‍ പോലിസിലും, മയ്യില്‍ പോലിസിലും ഇവര്‍ക്കെതിരേ കേസുണ്ട്. പ്രധാന പ്രതി ആന്റണിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഇതേ കോടതി തള്ളുകയും ചെയ്തിരുന്നു. സമാന്തര സാമ്പത്തിക ലോകമുണ്ടാക്കാനാണ് പ്രതി ശ്രമിച്ചതെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.കെ.അജിത്ത്കുമാര്‍ വിചാരണ കോടതി മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.