തിരുവനന്തപുരം: ഭരതനാട്യം നര്‍ത്തകര്‍ക്ക് അഭിനയത്തിന്റെ അപൂര്‍വ സാധ്യതകള്‍ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വര്‍ക്ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നര്‍ത്തകി രാജശ്രീ വാര്യര്‍. പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചര്‍ ലാബിലെ തുറന്ന വേദിയില്‍ 28,29 തീയതികളില്‍ ആണ് ക്ലാസുകള്‍. ഓണ്‍ലൈനായും നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് വര്‍ക്ക്ഷോപ്പില്‍ കര്‍ണാടക സംഗീതത്തിലെ അന്നമാചാര്യ കൃതികളില്‍ ഒന്നാണ് പഠിപ്പിക്കുന്നത്. കഥ എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ക്ഷോപ്പില്‍ അമ്പതില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. ഭരതനാട്യത്തില്‍ പ്രാഥമിക പഠനമെങ്കിലും പൂര്‍ത്തിയാക്കിയവര്‍ക്ക് വേണ്ടിയാണ് വര്‍ക്ഷോപ്പ്. വര്‍ക്ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വേദികളില്‍ നൃത്തം സ്വയം അവതരിപ്പിക്കുന്നതിനായി അന്നമാചാര്യ കൃതിയുടെ ഓഡിയോ ഫയലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.natyasutra.com സന്ദര്‍ശിക്കുകയോ 94464 06749 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.