‘ഹീല്‍’ ദേശീയസമ്മേളനം സംഘടിപ്പിച്ചു

‘ഹീല്‍’ ദേശീയസമ്മേളനം സംഘടിപ്പിച്ചു

കോഴിക്കോട്: ആരോഗ്യരംഗത്തെ പുതിയ കുതിപ്പുകള്‍ ചര്‍ച്ച ചെയ്ത ദേശീയസമ്മേളനം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സമാപിച്ചു. ഹീല്‍ (Healthcare excellence through administration and leadership)എന്ന പേരിലുള്ള സമ്മേളനത്തിന്റെ ഒന്‍പതാം പതിപ്പ് 2030ന് അപ്പുറത്തേക്കു് ആരോഗ്യപരിചരണത്തിന്റെ ചലനങ്ങള്‍ വിലയിരുത്തി. ആരോഗ്യ മേഖല കാത്തുസൂക്ഷിക്കേണ്ട ഗുണ നിലവാരം, എച്ച്.ആര്‍ വെല്ലുവിളികള്‍, ഡിജിറ്റല്‍ സ്വാധീനം, മെഡിക്കോ ലീഗല്‍ മാറ്റങ്ങള്‍ മുതലായവയായിരുന്നു സമ്മേളനത്തില്‍ കൈകാര്യം ചെയ്ത സുപ്രധാന വിഷയങ്ങള്‍. വിവിധ ഹോസ്പിറ്റലുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമായി 300ല്‍ പരം പ്രതിനിധികള്‍ ഇതില്‍ സംബന്ധിച്ചു. എയര്‍ മാര്‍ഷല്‍ ഡോ. പവന്‍ കപൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ ഡോ.കെ.ജി അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ശ്യാം പദ്മന്‍, ഡോ. ഹര്‍ഷ ഗോവര്‍ധന, ഡോ .സമീര്‍ മേത്ത, ഗിരീഷ് ഗോപാലകൃഷ്ണന്‍, ഡോ. നവീന്‍ തോമസ്, ഡോ. എബ്രഹാം മാമ്മന്‍, സജി എസ്.മാത്യു, ഡോ. ബിജോയ് ജോണ്‍സണ്‍, ഗ്രേസി മത്തായി, ലെഫ്. കേണല്‍ സണ്ണി തോമസ്, ബ്രിജു മോഹന്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു. കെ.കെ ജിജു നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *