വൈ.എം.എ ഓര്‍ക്കസ്ട്രയുടെ 50ാം വാര്‍ഷികാഘോഷം നടത്തി

വൈ.എം.എ ഓര്‍ക്കസ്ട്രയുടെ 50ാം വാര്‍ഷികാഘോഷം നടത്തി

തലശ്ശേരി: വൈ.എം.എ ഓര്‍ക്കസ്ട്രയുടെ 50ാം വാര്‍ഷികാഘോഷം നടത്തി. സംഗമം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് കലാകരന്‍ തലശ്ശേരി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. സ്ഥാപകന്‍ ഖാലിദ് വൈ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം.ജമുനറാണി മുഖ്യാതിഥിയായി. ചന്ദ്രന്‍ തിരുവങ്ങാട്, ഇ.എം അശ്‌റഫ്, ജോര്‍ജ് പീറ്റര്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് ഓര്‍ക്കസ്ട്രയിലെ പഴയ തലമുറയിലേയും പുതിയ തലമുറയിലേയും ഗായകരുടെ ഗാനമേളയും മാഡ് മാക്‌സ് അവ തരിപ്പിച്ച വനിതകളുടെ ഡാന്‍സും അരങ്ങേറി. ബി.ടി കുഞ്ഞു സ്വാഗതവും നൗഫല്‍ എല്‍.ഐ.സി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *