ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു

ന്യൂമാഹി: എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും എം.എം.യു.പി സ്‌കൂളിലേയും ആരംഭഘട്ടം മുതലുള്ള മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും മെഗാ അലുംനി ‘എം. എം. എ 2023’ ന്റെ ലോഗോ ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് സെയ്തു എം. കെ, സംഘാടകസമിതി ചെയര്‍മാന്‍ അസീസ് മാഹിക്ക് നല്‍കി പ്രകാശനം ചെയ്തു. ന്യൂമാഹി എം.എം ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ മുഹമ്മദ് തമീം വി.കെ, മുഹമ്മദ് അസ്ലം ടി.എച്ച് എന്നിവരും പൂര്‍വവിദ്യാര്‍ഥികളായ മമ്മൂട്ടി നൈസ്, സി. എം ബഷീര്‍ തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു. ഫൈസല്‍ ബിണ്ടി പരിപാടികള്‍ വിശദീകരിച്ചു. സാലിഹ് പി.കെ.വി സ്വാഗതവും എസ്.കെ.വിജയന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *