രണ്ട് കാറുകളില്‍ സ്‌ഫോടനം; ജമ്മുവില്‍ ആറ് പേര്‍ക്ക് പരുക്ക്

രണ്ട് കാറുകളില്‍ സ്‌ഫോടനം; ജമ്മുവില്‍ ആറ് പേര്‍ക്ക് പരുക്ക്

ജമ്മു: ജമ്മുവില്‍ ഇരട്ടബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരുക്ക്. നര്‍വാളിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് കാറുകളിലാണ് സ്‌ഫോടനമുണ്ടായതെന്ന് ജമ്മു പോലിസ് അറിയിച്ചു. രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. നര്‍വാളിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡിലാണ് സ്‌ഫോടനം. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വര്‍ക്ക് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് ഇന്ന് രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷമാണ് മറ്റൊരു കാര്‍ കൂടി പൊട്ടിത്തെറിച്ചത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിലൂടെ കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. റിപ്പബ്‌ളിക് ദിനം പ്രമാണിച്ച് മേഖലയില്‍ സുരക്ഷ ശക്തമാക്കിയതാണ് നേരത്തെ സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചിരുന്നു. ഇതിനിടെയാണ് ജമ്മുവിനെ തിരക്കേറിയ മേഖലയില്‍ സ്‌ഫോടനമുണ്ടായത്.

Share

Leave a Reply

Your email address will not be published. Required fields are marked *