തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ പ്രതിമാസം 5000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു. ഡിഫറെന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ (DAPC) പതിമൂന്നാം ജന്മദിന ജില്ലാ സമാപന സമ്മേളനവും അംഗത്വ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി തൊഴില്‍ സംവരണ നിയമനം സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം ഡി.സി.സി മാധവന്‍ ഹാളില്‍ രാവിലെ നടന്ന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ജി. സുബോധനന്‍ ഉദ്ഘാടനം ചെയ്തു. DAPC സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് കടകമ്പള്ളി ഹരിദാസ്, സെക്രട്ടറി കൊഞ്ചിറവിള വിനോദ്, സംഘടനാ ഭാരവാഹികളായ എ. സ്റ്റീഫന്‍, വി. വിജയകുമാര്‍, വള്ളക്കടവ് ഫൈസല്‍ഖാന്‍, എ. ഷാനിഖാന്‍, കാപ്പില്‍ ബിജു, മുത്തപ്പന്‍, കരുമം ബിനു, സിദ്ധിക്ക്, ബേബി പെരേര തുടങ്ങിയവര്‍ സംസാരിച്ചു.
DAPC യുടെ ജില്ലാ സെക്രട്ടറി മുത്തുക്കുഴി വിന്‍സെന്റ്, ജില്ലാ വൈസ് പ്രസിഡന്റായിരുന്ന മഞ്ജുളാമണി എന്നിവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്.