പൈപ്പ്‌ലൈന്‍ വഴിയുള്ള പാചകവാതകത്തിന്റെ വിലയില്‍ കുറവ്

പൈപ്പ്‌ലൈന്‍ വഴിയുള്ള പാചകവാതകത്തിന്റെ വിലയില്‍ കുറവ്

കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് കൊച്ചി മുതല്‍ കാസര്‍കോട് വരെ പൈപ്പ്‌ലൈനിലൂടെ വിതരണം നടത്തുന്ന പാചകവാതകത്തിന്റെ വില 18ാം തിയതി മുതല്‍ കുറച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. മുന്‍വിലയായ 1620.65 രൂപ/എം.എം.ബി.ടി.യുവില്‍നിന്നും പുതുക്കിയ വിലയായ 1490 രൂപ/എം.എം.ബി.ടി.യുവിലേക്ക് കുറച്ചതോടെ, നിലവില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് മീറ്ററിന് ടാക്‌സ് അടക്കം ഈടാക്കുന്ന 65.08 രൂപയില്‍നിന്നും 59.83 രൂപയിലേക്ക് ഏകദേശം വില കുറയും. ഉയര്‍ന്ന മര്‍ദത്തില്‍ സിലിണ്ടറുകളില്‍ ഗ്യാസ് നിറച്ചു സൂക്ഷിക്കുന്ന രീതിയില്‍ നിന്നും ഏറ്റവും സുരക്ഷിതമായ രീതിയില്‍ 24 മണിക്കൂറും തടസരഹിതമായ പാചകവാതകം ലഭ്യമാക്കുന്ന ഈ പദ്ധതി വിലക്കുറവിനോടൊപ്പം സുരക്ഷിതത്വവും സൗകര്യവും പ്രദാനം ചെയ്യും.

24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍, മെയിന്റനന്‍സ് ടീം തടസങ്ങള്‍ നേരിട്ടാല്‍ ഉടനടി പരിഹാരം കണ്ട് പാചകവാതക ലഭ്യത ഉറപ്പുവരുത്തും. നിലവില്‍ കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലാണ് പാചകവാതക വിതരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ഏപ്രില്‍ മാസത്തോടെ കിനാലൂര്‍ കെ.എസ്.ഐ.ഡി.സി, പനങ്ങാട് പഞ്ചായത്ത്, ബാലുശ്ശേരി പഞ്ചായത്ത്, നന്മണ്ട പഞ്ചായത്ത്, നരിക്കുനി പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ വര്‍ഷം അവസാന പാദത്തോടെ ചേവായൂര്‍, തളി, ഗരുഡന്‍കുളം, ബിലാത്തികുളം, മാനാഞ്ചിറ, ദാവൂദ് ഭായ് കപ്പാസി റോഡ് എന്നിവിടങ്ങളില്‍ ഡി.ആര്‍.എസുകള്‍ സ്ഥാപിച്ച് കോര്‍പറേഷന്‍ മേഖലയിലെ പാചകവാതക വിതരണ പദ്ധതികള്‍ക്ക് തുടക്കം കുറിതക്കുമെന്ന് ജോഗ്രഫിക്കല്‍ ഹെഡ് ദിനൂജ് കെ.എം അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *