കോഴിക്കോട്: ഭാരതീയ വിചാര കേന്ദ്രത്തിന്റെ കീഴില്‍ ആരംഭിക്കുന്ന ഡോ.കെ.മാധവന്‍കുട്ടി പഠനഗവേഷണ കേന്ദ്രം 25ന് ബുധന്‍ രാവിലെ 10 മണിക്ക് വിവേകാനന്ദ വേദിക് വിഷന്‍ കൊടുങ്ങല്ലൂര്‍ ഡയരക്ടര്‍ ഡോ.എം. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാര കേന്ദ്രം ഡയരക്ടര്‍ ആര്‍.സഞ്ജയന്‍ അധ്യക്ഷത വഹിക്കും. മെഡിക്കല്‍കോളേജ് റിട്ട.മെഡിക്കല്‍ സൂപ്രണ്ട് ഡോ.എസ്.അച്യുതന്‍ നായര്‍ ഫോട്ടോ അനാച്ഛാദനവും ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ.സി.വി ജയമണി അനുസ്മരണ പ്രഭാഷണവും ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.കെ.പി സോമരാജന്‍, പി.ബാലഗോപാല്‍, ഡോ.പി.സി മധുരാജ്, അഡ്വ.വി.ജി മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.