കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ്സ് ഞായറാഴ്ച കോഴിക്കോട്ട്

കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ്സ് ഞായറാഴ്ച കോഴിക്കോട്ട്

കോഴിക്കോട്: കേന്ദ്ര ക്യാബിനറ്റ് മന്ത്രി പശുപതി കുമാര്‍ പരസ്സിന്റെ ജില്ലയിലെ സന്ദര്‍ശനം നാളേ (ഞായര്‍)ക്ക് മാറ്റിയതായി ആര്‍.എല്‍.ജെ.പി സംസ്ഥാന പ്രസിഡന്റ് എം.മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് (21ന്) വൈകീട്ട് 7.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കും. 22ന് രാവിലെ ഒമ്പതിന് കണ്ണഞ്ചേരി മഹാഗണപതി ക്ഷേത്രത്തില്‍ എത്തും. 10.30ന് മലാപറമ്പ് ബിഷപ്പ് ഹൗസില്‍ കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അത്തോളി പ്രോമിസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അംബേദ്കര്‍ പ്രതിമ അനച്ഛാദനം ചെയ്യും. വൈകീട്ട് മൂന്ന് മണിക്ക് കേസരിഹാളില്‍ പാര്‍ട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ് മണിക്ക് ഡല്‍ഹിക്ക് മടങ്ങും. വാര്‍ത്താസമ്മേളനത്തില്‍ ജന. സെക്രട്ടറി അഭിലാഷ് കെ.സി, ജില്ലാ പ്രസിഡന്റ് അരുണ്‍കുമാര്‍ കാളക്കണ്ടി, ജില്ലാ സെക്രട്ടറി രാജന്‍ ചൈത്രം, ട്രഷറര്‍ വിത്സന്‍ ബാലുശ്ശേരി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *