കൊയിലാണ്ടി: സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ധനസഹായത്തോടെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്മെന്റിന്റെ സഹകരണത്തോടെ ആവിഷ്കരിച്ച ഊര്‍ജ്ജ കിരണ്‍ 2022-2023 പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഊര്‍ജ്ജ സംരംക്ഷണം ജീവിത ശൈലിയുടെ ഭാഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കുക, ഊര്‍ജ്ജ സംരക്ഷണം ഉറപ്പാക്കുക എന്നീ വിഷയങ്ങളില്‍ ഇ.എം.സി റിസോഴ്സ് പേഴ്സണ്‍മാരായ പവിത്രന് പി.പി.കെ, രബിലാഷ് സി.എച്ച് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമതി, കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ അജയന് , പത്മനാഭന് വേങ്ങേരി, വി.പി സനീബ് കുമാര്‍, കെ.കെ രഞ്ജിത്ത്, വെളിപാലത്ത് ബാലന്, സി.കെ.സുരേന്ദ്രന്, വിജയലക്ഷ്മി, വിജയ് എന്നിവര്‍ പ്രസംഗിച്ചു.