കോഴിക്കോട്: നഗരത്തിലെ സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ സൗമ്യമുഖവും മാതൃകാ പൊതുപ്രവര്‍ത്തകനുമായിരുന്ന ഇ.വി ഉസ്മാന്‍കോയയുടെ രണ്ടാം ചരമാവാര്‍ഷിക ദിനാചാരണം ഖാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 22ന് ഞായര്‍ വൈകീട്ട് 4.15ന് ഹോട്ടല്‍ കിങ്‌ഫോര്‍ട്ടില്‍ നടക്കും. പരിപാടി മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ടി.സിദ്ദീഖ് എം.എല്‍.എ അനുസ്മരണ ഭാഷണം നടത്തും. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.മൊയ്തീന്‍ കോയ, എസ്.കെ അബൂബക്കര്‍ എന്നിവര്‍ സംസാരിക്കും. പി.മമ്മത് കോയ, പി.ഇസ്മയില്‍, പി.എം മുഹമ്മദലി, ആര്‍.ജയന്ത്കുമാര്‍, റഷീദ് പാലാട്ട് എന്നിവര്‍ സംബന്ധിക്കും. ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി മുഹമ്മദലി അധ്യക്ഷത വഹിക്കും. ഖാസി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പി.ടി ആസാദ് സ്വാഗതവും ട്രഷറര്‍ എം.വി റംസി ഇസ്മയില്‍ നന്ദിയും പറയും.