ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം ഏറെ സമ്പന്നം: ശൈഖ് സ്വബാഹ് രിഫാഈ

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം ഏറെ സമ്പന്നം: ശൈഖ് സ്വബാഹ് രിഫാഈ

കുന്ദമംഗലം: സൂഫി പൈതൃകത്താല്‍ സമ്പന്നമാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അവ നിലനിര്‍ത്താനും സജീവമാക്കാനും പുതിയ തലമുറക്ക് സാധിക്കേണ്ടതുണ്ടെന്നും വിശ്രുത ഇസ്ലാമിക പണ്ഡിതന്‍ ശൈഖ് സ്വബാഹ് രിഫാഈ ബാഗ്ദാദ്. മര്‍കസ് ശരീഅഃ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ഖാഫ് അഞ്ചാം എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസൗന്ദര്യം വര്‍ണിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ആര്‍ട്‌സ് ഫെസ്റ്റില്‍ നൂറോളം മത്സരങ്ങളിലായി ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. ഇന്ന് വൈകുന്നേരം സമാപിക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് മിനി എക്‌സ്‌പോ അടക്കം വ്യത്യസ്ത പരിപാടികളും പദ്ധതികളും സജ്ജീകരിച്ചിട്ടുണ്ട്.
നഗരങ്ങളുടെ സൗന്ദര്യവും സവിശേഷതകളും സംസ്‌കാരവും ചര്‍ച്ചാവിഷയമായ ഉദ്ഘാടന സംഗമത്തില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. വി.പി.എം ഫൈസി വില്യാപ്പള്ളി സന്ദേശം നല്‍കി. കീലത്ത് മുഹമ്മദ് മാസ്റ്റര്‍, അബൂബക്കര്‍ സഖാഫി പന്നൂര്‍, സി.പി ഉബൈദുല്ല സഖാഫി, അക്ബര്‍ ബാദുഷ സഖാഫി, സ്വബാഹ് കുണ്ടുപുഴക്കല്‍, സഫ്വാന്‍ കോട്ടക്കല്‍, മുഹമ്മദ് ടി.സി ആക്കോട് സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *