ആശാന്‍ കവിതകളെ അധികരിച്ച് പ്രഭാഷണം നടത്തി

ആശാന്‍ കവിതകളെ അധികരിച്ച് പ്രഭാഷണം നടത്തി

ന്യൂമാഹി: ഏടന്നൂര്‍ ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ ‘കുമാരനാശന്റെ ദുരവസ്ഥയും, ചണ്ഡാലഭിക്ഷുകിയും നൂറ്റാണ്ട് പിന്നിടുമ്പോള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. മഠം ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസി.പ്രൊഫസര്‍ റഫീക്ക് ഇബ്രാഹിം പ്രഭാഷണം നടത്തി. കെ.ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. ശ്രീജഗന്നാഥ ക്ഷേത്ര മാതൃ സമിതി പ്രസിഡന്റ് രമ ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. എം.പ്രശാന്തന്‍ , കെ.പ്രീജ , തയ്യില്‍ രാഘവന്‍ സംസാരിച്ചു. കതിരൂര്‍ സാരംഗ് ഓര്‍ക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *