കോഴിക്കോട്: സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാടിന്റെ 11ാം വര്‍ഷം തികയുന്ന വേളയില്‍ സുകുമാര്‍ അഴീക്കോട് മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്മൃതി മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിലേക്കുള്ള സഹായസഹകരണങ്ങള്‍ക്കായി സാഹിത്യ-സാംസ്‌കാരിക നായകന്മാരേയും ഭരണാധികാരികളേയും മറ്റ് മഹത് വ്യക്തികളേയും സമീപിക്കും. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 24ന് ചൊവ്വ വൈകീട്ട് മൂന്ന് മണിക്ക് ഹോട്ടല്‍ അളകാപുരിയില്‍ വച്ച് അനുസ്മരണ സമ്മേളനവും പുരസ്‌കാര ജേതാക്കളെ ആദരിക്കലും നടക്കും.
എം.കെ രാഘവന്‍ എം.പി ഉദ്ഘാടനവും ആദരിക്കലും നിര്‍വഹിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ ആചാര്യ എ.കെ.ബി നായര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി ആമുഖ പ്രഭാഷണവും സുകുമാര്‍ അഴീക്കോട് അനുസ്മരണ പ്രഭാഷണം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ഗംഗാധരന്‍ നായര്‍, പി.ആര്‍ നാഥന്‍, ഡോ.കെ. മൊയ്തു (വൈസ് ചെയര്‍മാന്‍), പി.വി ഗംഗാധരന്‍, ജി.നാരായണന്‍കുട്ടി മാസ്റ്റര്‍, കെ.എഫ് ജോര്‍ജ് എന്നിവര്‍ നിര്‍വഹിക്കും. കവി പി.കെ ഗോപി, ഡോ.എ.വി പ്രകാശ്, അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, സ്നേഹപ്രഭ, രേഖ തയ്യില്‍, സണ്ണി ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. പുരസ്‌കാര ജേതാക്കളായ ഗോപിനാഥ് ചേന്നര, ആര്യാ ഗോപി എന്നിവര്‍ പ്രതിസ്പന്ദം നടത്തും. പി. അനില്‍ബാബു നന്ദി പറയും. വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ പി.ഗംഗാധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, സെക്രട്ടറി രേഖ തയ്യില്‍, ട്രഷറര്‍ പി.കെ അരവിന്ദാക്ഷന്‍ എന്നിവര്‍ സംബന്ധിച്ചു.