ശ്വാസകോശരോഗ ചികിത്സയില്‍ നൂതന കാഴ്ചപ്പാടുകളുമായി പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്റര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

ശ്വാസകോശരോഗ ചികിത്സയില്‍ നൂതന കാഴ്ചപ്പാടുകളുമായി പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്റര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: ശ്വാസകോശരോഗ ചികിത്സാരംഗത്ത് അടിമുടി പരിവര്‍ത്തനങ്ങളുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്. പൊതുവായ ചികിത്സകള്‍ക്ക് പുറമെ രോഗികളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകരമാകുന്ന ഫിസിക്കല്‍ ട്രെയിനിംഗ്, പേശികളുടേയും കൈകാലുകളുടേയും ബലം വര്‍ധിപ്പിക്കാന്‍ സഹായകരമായ വ്യായാമരീതികള്‍, ശ്വസന വ്യായാമ മുറകള്‍, ചെസ്റ്റ് ഫിസിയോതെറാപ്പി, പോസ്ചറല്‍ ഡ്രെയിനേജ്, ശ്വാസകോശ രോഗ കാരണത്താലുള്ള മാനസിക സമ്മര്‍ദം/ ഡിപ്രഷന്‍ മുതലാവയ്ക്കുള്ള കൗണ്‍സലിംഗ്, പോഷകാഹാര ക്രമീകരണം, പുകവലി വിമുക്തി കൗണ്‍സലിംഗ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചികിത്സകളും, കൂടാതെ പുകവലി മൂലം ഉണ്ടാകുന്ന ശ്വാസതടസ്സം(സി.ഒ.പി.ഡി), ബ്രോങ്കിയക്ടാസിസ് , ശ്വാസകോശം ചുരുങ്ങിപ്പോകുന്ന രോഗമായ ലെങ് ഫൈബ്രോസിസ്(ഐ.എല്‍.ഡി), ശ്വാസകോശ സമ്മര്‍ദം അമിതമാകുന്ന പള്‍മോണി ഹൈപ്പര്‍ടെന്‍ഷന്‍, അമിതഭാരം മൂലമുണ്ടാകുന്ന നിദ്രാ ഭംഗം(ഒ.എസ്.എ), ശ്വാസകോശ ശസ്ത്രക്രിയ ആവശ്യമായ രോഗികള്‍ക്കുള്ള റീഹാബിലിറ്റേഷന്‍ തുടങ്ങി രോഗിയുടെ എല്ലാവിധ ആവശ്യങ്ങളേയും പരിഗണിച്ചാണ് പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്ററിന് രൂപം നല്‍കിയിരിക്കുന്നത്.

കൊവിഡിന് ശേഷം ശ്വാസകോശ സംബന്ധമായ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. ഈ സാഹചര്യത്തെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിശദമായി പരിശോധിക്കുകയും, രോഗികളുടെ പൊതുവായ സവിശേഷതകള്‍ പഠനവിധേയമാക്കുകയും ചെയ്തശേഷം അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുതകുന്ന രീതിയില്‍ സമഗ്രമായ ചികിത്സ ലഭ്യമാക്കിക്കൊണ്ടാണ് പള്‍മണറി റീഹാബിലിറ്റേഷന്‍ സെന്ററിന് രൂപം നല്‍കിയിരിക്കുന്നത്. ക്ലിനിക്കിന്റെ ഉദ്ഘാടനം കോഴിക്കോട് സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ 21ന് രാവിലെ 11 മണിക്ക് നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ആസ്റ്റര്‍ ലങ്ങ് കെയര്‍ സെന്റര്‍ ഡയരക്ടറും സീനിര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. മധു കല്ലാത്ത്, പള്‍മണോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അനൂപ് എം. പി, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സിജിത്ത് കെ. ആര്‍, സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ.ഷാമില്‍ പി.കെ, സി.ഒ.ഒ ലുക്മാന്‍ പൊന്മാടത്ത് എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *