കോഴിക്കോട്: വിവേകനന്ദ ട്രാവല്‍സ് ചെയര്‍മാനായിരുന്ന സി. നരേന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷികാചരണം 22ന് കെ.പി. കേശവ മേനോന്‍ ഹാളില്‍ നടക്കും. അനുസ്മരണ സമ്മേളനം രാവിലെ 11 മണിക്ക് ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നോവലിസ്റ്റ് പി.ആര്‍ നാഥന്‍, യാത്രികയും എഴുത്തുകാരിയുമായ വത്സല മോഹന്‍ എന്നിവര്‍ അനുസ്മരണ ഭാഷണം നടത്തും. അനുസ്മരണ സമിതി ചെയര്‍മാന്‍ കെ. പ്രേമനാഥ് സ്വാഗതവും കണ്‍വീനര്‍ കെ.എം. സന്തോഷ് നന്ദിയും പറയും. മികച്ച യാത്രാ സംഘാടകനായിരുന്നു നരേന്ദ്രന്‍. ശബരിമല തീര്‍ത്ഥാടകരെ കൂട്ടിയോജിപ്പിച്ച് ജനകീയ യാത്രകള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. കാശി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും കുറഞ്ഞ ചിലവില്‍ യാത്രകള്‍ സംഘടിപ്പിച്ച് സാധാരണക്കാരനുകൂടി പ്രാപ്യമാക്കി. കൈലാസത്തിലേക്ക് ആദ്യമായി കേരളത്തില്‍ നിന്ന് യാത്ര സംഘടിപ്പിച്ചത് നരേന്ദ്രനാണ്. 18 തവണ അദ്ദേഹം കൈലാസ യാത്ര നടത്തിയിട്ടുണ്ട്. 350ലേറെ തവണ ഹിമാലയ യാത്രകളും നടത്തിയ അപൂര്‍വ്വ വ്യക്തിത്വത്തിനുടമായായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മാനോജ് കാളൂര്‍, സുധീന്ദ്ര കുമാര്‍, ഗായത്രി നരേന്ദ്രന്‍, ശ്രീകുമാര്‍ നിയതി, കെ.എം സന്തോഷ് എന്നിവര്‍ പങ്കെടുത്തു.