വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

കോട്ടയ്ക്കല്‍: എന്‍.എസ്.എസ് കരയോഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷം -‘യൂഫോറിയ ’23 ഉം പത്മഭൂഷണ്‍ ഡോ.പി.കെ വാരിയര്‍ മെമ്മോറിയല്‍ അവാര്‍ഡ് ദാനവും നടന്നു. ആര്യവൈദ്യശാല അഡീഷണല്‍ ചീഫ് ഫിസിഷനും ട്രസ്റ്റിയുമായ ഡോ.കെ മുരളീധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രമുഖ സിനിമാ-സീരിയല്‍ നടന്‍ ടോഷ് ക്രിസ്റ്റി ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. സിനിമാ-സീരിയല്‍ നടന്‍ സജീദും സന്നിഹിതനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. ഉസ്മാന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നുനടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ഈ വര്‍ഷം മുതല്‍ എന്‍.എസ്.എസ് എജ്യുക്കേഷന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പത്മഭൂഷണ്‍ ഡോ. പി.കെ.വാരിയര്‍ മെമ്മോറിയല്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ചിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഡോ.കെ മുരളീധരന്‍ വിതരണം ചെയ്തു.

ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഈ വര്‍ഷം രാജ്യ പുരസ്‌ക്കാര്‍ പരീക്ഷ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുമുള്ള അവാര്‍ഡുകള്‍ മുഖ്യാഥിതി ടോഷ് ക്രിസ്റ്റിയും മറ്റു വിശിഷ്ടാഥിതികളും വിതരണം ചെയ്തു. എന്‍.എസ്.എസ് കരയോഗം എജ്യുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി ഉള്ളാട്ടില്‍ ഉണ്ണികൃഷ്ണ മേനോന്‍ ചടങ്ങല്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റി അംഗങ്ങളായ അഡ്വ. ജെ.പി ഗോപാലകൃഷ്ണ പിള്ള , മുരളീധരന്‍ നായര്‍, പി.ടി.എ പ്രസിഡന്റ് ഷാജഹാന്‍ , ടീം എയിംസ് ഡയരക്ടര്‍മാരായ ഷക്കീല്‍ അഹമ്മദ്, ബാലകൃഷ്ണന്‍ , മുന്‍ പ്രിന്‍സിപ്പാള്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌ക്കൂള്‍ ലീഡര്‍ ഇഷാപാര്‍വതി സ്വാഗതവും ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഹൃദ്യ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *