ഭാരത് ജോഡോ യാത്രയില്‍ സി.പി.എം പങ്കെടുക്കില്ല; കേരള ഘടകത്തിന് എതിര്‍പ്പ്, അപമാനിച്ചെന്നും സി.പി.എം

ഭാരത് ജോഡോ യാത്രയില്‍ സി.പി.എം പങ്കെടുക്കില്ല; കേരള ഘടകത്തിന് എതിര്‍പ്പ്, അപമാനിച്ചെന്നും സി.പി.എം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സി.പി.എം. യാത്രയില്‍ പങ്കെടുക്കുന്നതിനെ കേരളഘടകം എതിര്‍ത്തു. യാത്രയുടെ തുടക്കത്തില്‍ സി.പി.എമ്മിനെ അപമാനിച്ചു എന്നാണ് വിമര്‍ശനം. അതേസമയം സുരക്ഷാ മുന്നറിയിപ്പുകള്‍ക്കിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ തുടരും.
ഹാറ്റ്‌ലി മോറില്‍ നിന്ന് ആരംഭിച്ച പദയാത്ര ചഡ്വാളിയില്‍ അവസാനിക്കും. റിപ്പബ്ലിക് ദിനത്തില്‍ ബനിഹാളില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. സുരക്ഷാ പ്രശ്‌നം ഉണ്ടെന്നും കാറില്‍ സഞ്ചരിക്കണമെന്നും സുരക്ഷ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും യാത്ര കാല്‍നടയായി തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
30ന് ശ്രീനഗര്‍ ഷേര്‍ ഇ കശ്മീര്‍ സ്റ്റേഡിയത്തിലെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യനിരയുടെ ശക്തി പ്രകടനമാക്കി മാറ്റും. സി.പി.ഐയെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *