കോഴിക്കോട്: ഊട്ടിയിലും മലമ്പുഴയിലും ഉള്ളത് പോലെ സമാനമായ രീതിയില്‍ കോഴിക്കോട്ടും പുഷ്പ ഉദ്യാന പ്രദര്‍ശനത്തിന് സ്ഥിരംസംവിധാനം ഒരുക്കണമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. 44ാമത് കാലിക്കറ്റ് ഫ്‌ളവര്‍ ഷോ ബീച്ചില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പകലന്തിയോളം കഠിനാധ്വാനം ചെയ്ത് സായാഹ്നങ്ങളില്‍ ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അത് സന്തോഷം പകരുന്നതോടൊപ്പം ഈ മേഖലയെ വിപണി മൂല്യമുള്ളതാക്കി പരിവര്‍ത്തിപ്പിക്കാനും പുഷ്പ കയറ്റുമതി സാധ്യതകളിലേക്ക് മാറാനും വഴി ഒരുക്കുമെന്ന് മന്ത്രികൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.റംലത്ത്, ജെയിംസ് ജേക്കബ്, കെ.എം.സി.ടി ചെയര്‍മാന്‍ ഡോ.കെ. മൊയ്തു, എം.എ ജേക്കബ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ആര്‍.ജി അംബിക രമേശ് സ്വാഗതവും കെ.ഇ സുരേഷ് ബാബു നന്ദിയും പറഞ്ഞു. ഈ മാസം 29 വരെ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 11വരെ ഫ്‌ളവര്‍ ഷോ നടക്കും. ദിവസവും കലാ പരിപാടികളും ഉണ്ടായിരിക്കും.