കൊച്ചി: കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി പി.വി അന്‍വര്‍ എം.എല്‍.എയെ വീണ്ടും ഇ.ഡിക്ക് വിളിപ്പിച്ചു. മൂന്നാം വട്ടമാണ് അന്‍വര്‍ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവുന്നത്. കര്‍ണാടക ക്വാറി ഇടപാട് കൂടാതെ പി.വി അന്‍വറിന്റെ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി പരിശോധിച്ചു വരികയാണെന്നാണ് വിവരം. മലപ്പുറത്തടക്കം ഭൂമി വാങ്ങിയതും വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും അന്വേഷണ പരിധിയിലുണ്ട്.
ക്വാറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് വ്യവസായിയും മലപ്പുറം സ്വദേശിയുമായ സലീം ഇ.ഡിക്ക് മൊഴി നല്‍കിയിരുന്നു. ഇതടക്കമുള്ള നിരവധി പരാതികളാണ് ഇ.ഡി പരിശോധിക്കുന്നത്. മാധ്യമങ്ങളുടെ ധാരണ തന്നെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നും അക്കാര്യത്തില്‍ കുറച്ച് ദിവസത്തില്‍ വ്യക്തത വരുമെന്നും പി.വി അന്‍വര്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചിരുന്നു.