കോഴിക്കോട്: ഓള്‍ കേരള മാപ്പിള സംഗീത അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എ.പി.ജെ അബ്ദുള്‍ കലാം സ്മാരക അവാര്‍ഡ് ഡോ.കെ.മൊയ്തുവിനും, ഡോ.പി.എ റഷീദ് തിരൂര്‍ക്കാട് എന്നിവര്‍ക്കും, എം.എസ് ബാബുരാജ് അവാര്‍ഡ് ജിഷാ നവീന്‍ മഞ്ചേരി, പി. ഭാസ്‌ക്കരന്‍ അവാര്‍ഡ് സതീഷ് ബാബു (കോഴിക്കോട്), മോനിഷ അവാര്‍ഡ് ഡോ.അഞ്ജലി സത്യന്‍ (കോഴിക്കോട്), സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള ഗോള്‍ഡന്‍എക്‌സലന്‍സി അവാര്‍ഡ് അലവികുട്ടി നടുത്തൊടി കോട്ടക്കല്‍, ടി.ഉബൈദ് സ്മാരക അവാര്‍ഡ് കെ.കെ.എ സലാം ഫോക്കസ് (കോഴിക്കോട്), മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ് ഹമീദ് കോളിയടക്ക് (കാസര്‍കോട്), അയിശബീഗം സ്മാരക അവാര്‍ഡ് മുനീറ കെ.ടി.പി കോഴിക്കോടിനും സമ്മാനിക്കും.
ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ആകാശവാണി ആര്‍ട്ടിസ്റ്റ് കെ.എം.കെ വെള്ളയില്‍, ബാപ്പു വാവാട്, കലാമണ്ഡലം അരുണ ആര്‍. മാരാര്‍, അഷ്‌റഫ് കൊടുവള്ളി എന്നിവരാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്ത ജൂറി കമ്മിറ്റി. ജെ.ആര്‍ പ്രസാദ് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും 10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. 29ന് വൈകീട്ട് ആറ് മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന 31ാമത് വാര്‍ഷികോദ്ഘാടന ചടങ്ങില്‍വച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. പരിപാടി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എക്‌സ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി സംസ്ഥാന പ്രസിഡന്റ് എന്‍.പി മുഹമ്മദലി, ജനറല്‍ സെക്രട്ടറി കെ.എം.കെ വെള്ളയില്‍ വൈസ് പ്രസിഡന്റ് അഡ്വ.പി.എം ഹനീഫ, വര്‍ക്കിങ് പ്രസിഡന്റ് എം.കെ.എ കോയ എന്നിവര്‍ പങ്കെടുത്തു.