ഐ.എസ്.ആര്‍.ഒ ചാരക്കേസ്; ഗൂഢാലോചന കേസിലെ ആറ് പേര്‍ക്ക്‌ മുന്‍കൂര്‍ജാമ്യം

ഐ.എസ്.ആര്‍.ഒ ചാരക്കേസ്; ഗൂഢാലോചന കേസിലെ ആറ് പേര്‍ക്ക്‌ മുന്‍കൂര്‍ജാമ്യം

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ ആറ് പേര്‍ക്ക്‌ മുന്‍കൂര്‍ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാവത്ത്, പതിനൊന്നാം പ്രതിയും മുന്‍ ഐ.ബി ഉദ്യോഗസ്ഥനുമായ പി.എസ് ജയപ്രകാശ്, ആര്‍.ബി ശ്രീകുമാര്‍, സിബി മാത്യൂസ്‌, വി.കെ മൈന അടക്കമുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 27ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണം. രാജ്യം വിട്ട് പോകാന്‍ പാടില്ല, ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
ഓരോ പ്രതികളും നല്‍കിയ പ്രത്യേകം ജാമ്യഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഒരു വര്‍ഷമായി ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുകയായിരുന്നു ഇവര്‍. 2021 ജൂണ്‍ 24 നാണ് സി.ബി.ഐ ഐ.എസ്.ആര്‍.ഒ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ഫയല്‍ ചെയ്തത്.
ശാസ്ത്രജ്ഞരെ കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നും സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് സി.ബി.ഐ ഹൈക്കോടതിയില്‍ വാദിച്ചത്. ഇവര്‍ക്ക്‌
നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. എന്നാല്‍ വീണ്ടും വാദം കേട്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *