എസ്.ബി.ഐ ശാഖകളില്‍ ജീവനക്കാരെ പിന്‍വലിക്കുന്നത് അവസാനിപ്പിക്കണം: സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ ധര്‍ണ നടത്തി

എസ്.ബി.ഐ ശാഖകളില്‍ ജീവനക്കാരെ പിന്‍വലിക്കുന്നത് അവസാനിപ്പിക്കണം: സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ ധര്‍ണ നടത്തി

കോഴിക്കോട്: സംസ്ഥാനത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളില്‍ നിന്നും മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ (മള്‍ട്ടി പ്രോഡക്റ്റ് സെയില്‍സ് ഫോഴ്‌സ് ) ജീവനക്കാരെ പിന്‍വലിക്കുന്നത് അവസാനിപ്പിക്കണമെന്നും എല്ലാ ശാഖകളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയ (കേരള സര്‍ക്കിള്‍)ന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി. ബാങ്കിലെ നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുക , പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് പൊതുജനങ്ങളെ അകറ്റുന്ന നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ സോണ്‍-25 അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി അജിത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.എം ജയരാജ് , വൈസ് പ്രസിഡന്റ് സാജു, സോണ്‍-24 അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി നിധീഷ് എന്നിവര്‍ സംസരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *