എം.ജി.എം കേരള വിമന്‍സ് സമ്മിറ്റ് 22ന്; ഡോ: അസ്മ സഹ്‌റ ഉദ്ഘാടനം ചെയ്യും

എം.ജി.എം കേരള വിമന്‍സ് സമ്മിറ്റ് 22ന്; ഡോ: അസ്മ സഹ്‌റ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: നവ ലോകത്തിന് നന്മയുടെ സ്ത്രീത്വം’ എന്ന സന്ദേശവുമായി കെ.എന്‍.എം മര്‍കസുദ്ദഅ്വ വനിതാ വിഭാഗമായ എം.ജി.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള വിമന്‍സ് സമ്മിറ്റ് 22ന് പാലക്കാട്ട് നടക്കും. കാല്‍ ലക്ഷത്തിലധികം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പാലക്കാട് കോട്ട മൈതാനത്ത് പ്രത്യേകം സജ്ജമാക്കുന്ന നഗരിയില്‍ നടക്കുന്ന സമ്മേളനം ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഡോ. അസ്മാ സഹ്‌റ ത്വയ്യിബ (ഹൈദരാബാദ്) ഉദ്ഘാടനം ചെയ്യും. രമ്യാ ഹരിദാസ് എം.പി മുഖ്യാതിഥിയായിരിക്കും. അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ അതിഥിയാവും. സല്‍മ അന്‍ വാരിയ്യ അധ്യക്ഷത വഹിക്കും. പാലക്കാട് ജില്ലാ കലക്ടര്‍ മൃണ്‍മൈ ജോഷി, കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ശബീന ശക്കീര്‍, സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ തീം സോങ് രചയിതാവ് ഉമ്മുകുല്‍സൂ തിരുത്തിയാട് എന്നിവരെ ആദരിക്കും.

ഐ.എസ്.എം ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ആദില്‍ നസ്വീഫ്, സുഹാന ഉമര്‍, മറിയക്കുട്ടി സുല്ലമിയ്യ ആശംസകള്‍ നേരും. കെ.എന്‍.എം മര്‍കസുദ്ദഅ്വ ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തും. സി.ടി ആയിശ പ്രമേയ പ്രഭാഷണം നടത്തും. ഡോ. ഖമറുന്നിസ അന്‍വര്‍, സൈനബ ശറഫിയ്യ, എം.അഹ്‌മദ്കുട്ടി മദനി, എ.ജമീല ടീച്ചര്‍, മുഹ്‌സിന പത്തനാപുരം, എന്‍.എം അബ്ദുല്‍ജലീല്‍, റുഖ്‌സാന വാഴക്കാട് പ്രസംഗിക്കും. രാവിലെ 9.30ന് മുഹമ്മദ് ബാഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പ്രിയ അജയന്‍, സലീമ ടീച്ചര്‍, ഷഹബാത്ത്.എം പ്രസംഗിക്കും. പഠന സെഷനില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയ്യ, ഹുസ്‌ന മിയാന്‍, ഖദീജ കൊച്ചി, അഫീഫ പൂനൂര്‍, നെക്‌സി കോട്ടയം, സി.എം സനിയ്യ, ജുവൈരിയ ടീച്ചര്‍ പങ്കെടുക്കും. കെ.പി.എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിദ്യാര്‍ഥിനി സമ്മേളനത്തില്‍ ഡോ. ആബിദ ഫാറൂഖി, അഡ്വ. ഫാത്വിമ തഹ്ലിയ്യ, ടി.കെ തഹ്ലിയ്യ, ആയിശ എച്ച്.ഡി പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *