തൃശ്ശൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ച ഹോട്ടല്‍ അനുമതിയില്ലാതെ തുടര്‍ന്നു. തൃശ്ശൂരിലെ ബുഹാരീസ് ഹോട്ടല്‍ ആണ് അനുമതിയില്ലാതെ തുറന്നത്. തുടര്‍ന്ന് പരിശോധനയ്ക്ക് ഉദ്യോഗസ്ഥയെത്തിയപ്പോള്‍ അവരെ ഫോണില്‍ ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയുകയും ചെയ്തു.
തൃശ്ശൂര്‍ എം.ജി റോഡിലെ ബുഹാരീസ് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബുധനാഴ്ച അടപ്പിച്ചതാണ്. ബിരിയാണി കഴിച്ച പെണ്‍കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് പൂട്ടിച്ച ഹോട്ടല്‍, ന്യൂനതകള്‍ പരിഹരിച്ച്, ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്ന് നിര്‍ദേശവും നല്‍കി. എന്നാല്‍, ഇന്നലെ ഈ ഹോട്ടല്‍ തുറക്കുകയും അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയും ചെയ്തു. ഇതറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ തന്റെ ജോലി ചെയ്യുന്നതില്‍ തടഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും പോലിസ് കേസെടുക്കേണ്ടതാണ്. എന്നാല്‍ ഉദ്യോഗസ്ഥ പരാതി നല്‍കാത്തതുകൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഭീഷണിയിലും പതറാതെ ഉദ്യോഗസ്ഥ ഹോട്ടല്‍ വീണ്ടും അടപ്പിക്കുകയായിരുന്നു. നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥ രേഖാ മോഹന്‍ പറഞ്ഞു.