ഹിപ്‌നോട്ടിസ്റ്റ് സുധീഷ് പയ്യോളിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ഹിപ്‌നോട്ടിസ്റ്റ് സുധീഷ് പയ്യോളിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

കോഴിക്കോട്: 6000 മിഠായികളുടെ വര്‍ണക്കടലാസുകള്‍ ഉപയോഗിച്ച് 15.75 ചതുരശ്ര മീറ്ററില്‍ മൊസൈക്ക് ചിത്രം നിര്‍മിച്ചതിന്, ലാര്‍ജസ്റ്റ് കാന്‍ഡി/ സ്വീറ്റ് റാപ്പര്‍ മൊസൈക് കാറ്റഗറിയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഹിപ്‌നോട്ടിസ്റ്റ് സുധീഷ് പയ്യോളി അര്‍ഹനായതായി ആഗ്രഹിന്റെ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജപ്പാന്‍കാരനായ മോസ് ബര്‍ജര്‍ കിയോക്കയുടെ പേരിലുണ്ടായിരുന്ന 14.82 ചതുരശ്ര മീറ്ററിന്റെ റെക്കോര്‍ഡാണ് രണ്ട് വര്‍ഷത്തെ പരിശ്രമഫലമായി സുധീഷ് മറികടന്നത്. മൊസൈക് വിഭാഗത്തില്‍ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ഗിന്നസ് സുധീഷ് പയ്യോളിക്ക്, റെക്കോര്‍ഡ്‌സ് ഹോള്‍ഡേഴ്‌സി ( ആഗ്രഹ്)ന്റെ സംസ്ഥാന പ്രസിഡന്റ് സത്താര്‍ ആദൂര്‍ സമ്മാനിച്ചു. 67 വര്‍ഷം പിന്നിടുന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ചരിത്രത്തില്‍ വ്യക്തിഗത ഇനത്തില്‍ കേരളത്തില്‍ നിന്ന് ഗിന്നസ് നേട്ടം കൈവരിക്കുന്ന 58ാമത്തെ വ്യക്തിയാണ് സുധീഷെന്ന് സത്താര്‍ ആദൂര്‍ പറഞ്ഞു. 2022 ജൂലൈ 28ന് വൈകുന്നേരം 3.17ന് ആരംഭിച്ച് 29 പുലര്‍ച്ചെ 1.30 വരെ 10 മണിക്കൂറും 17 മിനിട്ടും എടുത്താണ് അക്വേറിയത്തിലെ സ്വര്‍ണ മത്സ്യത്തിന്റെ മൊസൈക് ചിത്രം സുധീഷ് പൂര്‍ത്തീകരിച്ചത്. ചിത്രത്തിന്റെ നിര്‍മാണത്തിന് സാക്ഷികളായി എത്തിയവര്‍ക്ക് വിവിധ വര്‍ണക്കടലാസുകളിലായുള്ള 6000 മിഠായികള്‍ നല്‍കി അതിന്റെ കവറുകള്‍ ശേഖരിച്ച്, അതില്‍ പശ ചേര്‍ത്ത് ക്യാന്‍വാസില്‍ ഒട്ടിച്ചുക്കൊണ്ടാണ് ഡിന്നസ് റെക്കോര്‍ഡ് ശ്രമം പൂര്‍ത്തീകരിച്ചത്. ആഗ്രഹിന്റെ സംസ്ഥാന ഭാരവാഹികളായ ഗിന്നസ് റെനീഷ്, ഗിന്നസ് അശ്വിന്‍ വാഴുവേലില്‍, നന്മ ജില്ലാകമ്മിറ്റി അംഗം പ്രശോഭ് മേലടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *