ശാരീരിക വൈകല്യമുള്ളവരുടെ സംസ്ഥാന വോളിബോള്‍ ടീം സെലക്ഷന്‍ ട്രയല്‍

ശാരീരിക വൈകല്യമുള്ളവരുടെ സംസ്ഥാന വോളിബോള്‍ ടീം സെലക്ഷന്‍ ട്രയല്‍

തിരുവനന്തപുരം: പാരാലിമ്പിക് കമ്മിറ്റി ഓഫ്ഇന്ത്യയുടെകീഴില്‍ പാരാലിമ്പിക് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ തമിഴ്‌നാട് തഞ്ചാവൂരില്‍ ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ചുവരെ നടത്തുന്ന പതിനൊന്നാമത് പാരാലിമ്പിക് സിറ്റിംഗ് വോളിബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള സംസ്ഥാന ടീമിനെ ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള തെരഞ്ഞെടുക്കുന്നു. മത്സരാര്‍ത്ഥികള്‍ കുറവായതുകൊണ്ട് ജില്ലാതലത്തില്‍ ജില്ലാ മത്സരമോ, സെലക്ഷന്‍ ട്രെയലോ ഉണ്ടായിരിക്കുന്നതല്ല. പ്രായപരിധിയില്ലാതെ വോളിബോള്‍ കളിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവ്യക്തിക്കും നേരിട്ട് സംസ്ഥാന ടീം സെലക്ഷന്‍ ട്രെയലില്‍ പങ്കെടുക്കാവുന്നതാണ്. സംസ്ഥാന ടീം സെലക്ഷന്‍ ട്രയല്‍ ജനുവരി 25ന് തൃശൂരില്‍ നടക്കും. 40% അസ്ഥിവൈകല്യമുള്ള വോളിബോള്‍ കളിക്കാന്‍ താല്‍പര്യമുള്ള മത്സരാര്‍ത്ഥികള്‍ ജനുവരി 23ന് വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്‌ട്രേഷന്‍ നിര്‍വഹിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസോസിയേഷന്റെ https://pcasak.weebly.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, സംസ്ഥാന പ്രസിഡന്റിനെയോ ഉടന്‍ വിളിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *