‘വര്‍ണോത്സവം-23’ ഫെബ്രുവരി അഞ്ചിന്

‘വര്‍ണോത്സവം-23’ ഫെബ്രുവരി അഞ്ചിന്

മണിയൂര്‍: ഡയമണ്ട് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണി മുതല്‍ മണിയൂര്‍ യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍വച്ച് ഒ.ടി കേളു, ടി.വി രൈരുമാസ്റ്റര്‍ സ്മാരക സ്വര്‍ണ മെഡലിനായുള്ള ജില്ലാതല ചിത്രരചനാ മത്സരം ‘വര്‍ണോത്സവം-23’ നടക്കും. വൈകീട്ട് സമ്മാനദാനം, രമേശ് കാവിലിന്റെ പ്രഭാഷണം, ആര്‍ട്ടിസ്റ്റ് കെ.കൃഷ്ണന്‍ മാസ്റ്റര്‍ക്കുള്ള ആദരവ്, ഫ്‌ലളവേഴ്‌സ് ടോപ് സിംഗര്‍ വിജയി ശ്രീനന്ദിനുള്ള അനുമോദനം, ഡയമണ്ടിലെ കലാകാരന്മാര്‍ ഒരുക്കുന്ന സംഗീതരാവും അരങ്ങേറും.

Share

Leave a Reply

Your email address will not be published. Required fields are marked *