ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ദൂഷണ്‍ സിംഗ് രാജിവച്ചേക്കും. ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. ഈ മാസം 22ന് നടത്തുന്ന വാര്‍ഷിക പൊതുയോഗത്തില്‍ രാജി അറിയിച്ചേക്കും. കായിക മന്ത്രാലയവുമായുള്ള ചര്‍ച്ചക്ക് ശേഷം ഗുസ്തി താരങ്ങള്‍ തിരിച്ചെത്തി. റെസ്‌ലിങ് ഫെഡറേഷന്‍ അധ്യക്ഷനെതിരേ ഗുരുതര ആരോപണങ്ങളാണ് റെസ്‌ലിങ് താരങ്ങള്‍ ഉയര്‍ത്തിയത്. ബി.ജെ.പി എം.പിയും ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ആദ്യമായി റെസ്‌ലിങ് താരം വിനേശ് ഫോഘട്ടാണ് ഉയര്‍ത്തിയത്. താനുള്‍പ്പെടെയുള്ള വനിതാ താരങ്ങളെ ബി.ജെ.പി എം.പിയും ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന വിനേശ് ഫോഘട്ടിന്റെ ആരോപണം വലിയ വിവാദമായി.
ഫേഡറേഷന്റെ പ്രവര്‍ത്തനത്തില്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേട് നടക്കുന്നു. കായിക താരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനപ്പുറം വ്യക്തിപരമായ തീരുമാനങ്ങളില്‍ വരെ ഫെഡറേഷന്‍ കൈകടത്തുന്നുവെന്ന ആരോപണവും കായിക താരങ്ങള്‍ ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാരോ കോടതിയോ ആവശ്യപ്പെട്ടാല്‍ ആരോപണങ്ങള്‍ക്ക് തെളിവ് സമര്‍പ്പിക്കുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരണം.