നാദാപുരത്ത് ആറ് പുതിയ അഞ്ചാംപനി കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

നാദാപുരത്ത് ആറ് പുതിയ അഞ്ചാംപനി കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

നാദാപുരം: പഞ്ചായത്തില്‍ ആറ് പുതിയ അഞ്ചാംപനി കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകള്‍ 32 ആയി. ഏഴാം വാര്‍ഡില്‍-3, ആറാം വാര്‍ഡില്‍-2, പതിമൂന്നാം വാര്‍ഡില്‍-1 എന്നിങ്ങനെയാണ് അഞ്ചാംപനി കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഏഴാം വാര്‍ഡില്‍ ആകെ 10 കേസുകളും വാര്‍ഡ് ആറില്‍ ഒമ്പത് കേസുകളും ഉണ്ട്. നാളെ രാവിലെ ഒമ്പത് മണിക്ക് ഏറ്റവും കൂടുതല്‍ രോഗികളുള്ള ഏഴാം വാര്‍ഡിലെ ചിയ്യൂരില്‍ ഗൃഹവലയം സൃഷ്ടിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡില്‍ ഇറങ്ങി വാക്‌സിന്‍ എടുക്കാത്ത വീടുകളില്‍ കയറി ബോധവല്‍ക്കരണം നടത്തും. കൂടെ സ്‌പോട്ട് വാക്‌സിന്‍ നല്‍കുകയും ചെയ്യും. ഇന്ന് 640 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തി. 650 വീടുകളില്‍ നോട്ടീസ് നല്‍കി. 74 വിവിധ അയല്‍ക്കൂട്ടങ്ങളില്‍ ബോധവല്‍ക്കരണം നടത്തി. 710 അയല്‍ക്കൂട്ട അംഗങ്ങള്‍ ബോധവല്‍ക്കരണത്തില്‍ പങ്കാളികളായി.

Share

Leave a Reply

Your email address will not be published. Required fields are marked *