ത്രിപുരയിലും മേഘാലയയിലും ബി.ജെ.പി ഒറ്റയ്ക്ക്; നാഗാലാന്‍ഡില്‍ സഖ്യചര്‍ച്ച ഉടന്‍

ത്രിപുരയിലും മേഘാലയയിലും ബി.ജെ.പി ഒറ്റയ്ക്ക്; നാഗാലാന്‍ഡില്‍ സഖ്യചര്‍ച്ച ഉടന്‍

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കും. മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസമായിരുന്നു ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇതില്‍ മേഘാലയയിലും ത്രിപുരയിലും ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. നാഗാലാന്‍ഡിലാവട്ടെ സഖ്യചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കാനും ധാരണയായി.
ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് രണ്ടിനാകും മൂന്നിടത്തും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിങ് സ്റ്റേഷനുകള്‍ തയ്യാറാക്കും. ഇവയില്‍ 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടര്‍ ഐ.ഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാം.

Share

Leave a Reply

Your email address will not be published. Required fields are marked *