തരൂര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ല, സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല: സുധാകരന്‍

തരൂര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ല, സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല: സുധാകരന്‍

ന്യൂഡല്‍ഹി: ശശി തരൂര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. പാര്‍ട്ടിയുമായി ഒത്തു പോകണമെന്ന നിര്‍ദേശം തരൂര്‍ പാലിക്കുന്നില്ല. ഔദ്യോഗികമായ ക്ഷണം നിരസിച്ച തരൂര്‍ പാര്‍ട്ടിയെ അറിയിക്കാതെ കണ്ണൂരിലടക്കം പരിപാടികളില്‍ പങ്കെടുത്തു. സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങളില്‍ തരൂര്‍ ഇടപെടുന്നില്ലെന്നും സുധാകരന്‍ ആരോപിച്ചു. തരൂരിന്റെ നടപടികള്‍ എ.ഐ.സി.സിയെ അറിയിച്ചതായും സുധാകരന്‍ പറഞ്ഞു.

കേരള വിവാദത്തിലെ നിലപാട് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ആണ് ശശി തരൂരിന്റെയും തീരുമാനം. സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും ശശി തരൂര്‍ കാണും. സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്റെ തീരുമാനം. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ശക്തമായതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്. തരൂരിനെതിരേ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ടെന്നണ് കേരളപര്യടനത്തില്‍ നിന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയത്.
തരൂരിന്റെ പോക്കില്‍ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. സ്വന്തം സംസ്ഥാനത്ത് ഇത്രത്തോളം എതിര്‍പ്പുയരുമ്പോള്‍ പ്രവര്‍ത്തക സമിതിയിലേക്കുള്ള തരൂരിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *