കോഴിക്കോട്: ജി.എച്ച്.എസ്.എസ് കാരപ്പറമ്പ് 1978-81 ബാച്ച് വിദ്യാര്‍ഥികളുടെ കുടുംബസംഗമം 22ന് നടക്കും. രാവിലെ 10.30ന് താര പി.പിയുടെ പ്രാര്ഥനയോടു കൂടി ആരംഭിക്കുന്ന ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രത്നാകരന് തെക്കേക്കര അധ്യക്ഷത വഹിക്കും. ശിവപ്രസാദ് (വാര്‍ഡ് കൗണ്‍സിലര്‍), ഷാദിയ ബാനു (ഹെഡ് മിസ്ട്രസ്, ജി.എച്ച്.എസ്.എസ് കാരപ്പറമ്പ്) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഫൗസിയ അസീസ് ആശംസ നേരും. ശശിധരന് കെ.പി സ്വാഗതവും ഹരിദാസന് കെ.പി നന്ദിയും പറയും. തുടര്‍ന്ന് പൂര്‍വ അധ്യാപകരെ ആദരിക്കും. ഉച്ചക്ക് 12 മണിക്ക് കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. ഒരുമണി മുതല്‍ രണ്ട് മണിമുതല്‍ ഉച്ചഭക്ഷണത്തിനുള്ള സമയമാണ്. രണ്ട് മണി മുതല്‍ നാല് മണിവരെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും. നാല് മണിക്ക് ലക്കി-ഡിപ്പ് നറുക്കെടുപ്പുണ്ടാകും. 4.30 മുതല്‍ 5.30 വരെ വിവിധ പരിപാടികള്‍ നടക്കും. രാവിലെ 9.30 മുതല്‍ 10.15 വരെയാണ് രജിസ്ട്രേഷന്.