കോഴിക്കോട് കോര്‍പറേഷനില്‍ വന്‍ സാമ്പത്തിക തിരിമറി നടക്കുന്നു; ജുഡീഷ്യല്‍ അന്വേഷണം വേണം: കോണ്‍ഗ്രസ്

കോഴിക്കോട് കോര്‍പറേഷനില്‍ വന്‍ സാമ്പത്തിക തിരിമറി നടക്കുന്നു; ജുഡീഷ്യല്‍ അന്വേഷണം വേണം: കോണ്‍ഗ്രസ്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ വന്‍ തിരിമറി നടക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ധനകാര്യ പരിശോധനയില്‍ ഉള്‍പ്പെടാത്ത ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് തിരിമറികള്‍ നടക്കുന്നത്. പി.എന്‍.ബി തട്ടിപ്പിന് പിന്നാലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലെ കണ്ടെത്തലുകള്‍ പരിഗണിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.
പി.എന്‍.ബി തട്ടിപ്പിന് പിന്നാലെ കോര്‍പറേഷനിലെ സകല കണക്കുകളും സംസ്ഥാന ഓഡിറ്റ് വിഭാഗം പരിശോധിച്ചിരുന്നു. ബാങ്കുകളിലും ട്രഷറിയിലുമായി 60 അക്കൗണ്ടുകള്‍ കോര്‍പറേഷനുണ്ട്. എന്നാല്‍, കണക്കില്‍പെടാത്ത 13 ബാങ്ക് അക്കൗണ്ടുകള്‍ കൂടി കോര്‍പറേഷന്റെ പേരിലുണ്ടെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഇരുപത് കോടിയിലധികം രൂപയാണ് 13 അക്കൗണ്ടുകളിലായുള്ളത്. ഇതത്രയും പഞ്ചാബ് നാഷണല്‍ ബാങ്കിലുമാണ്.
കുടുംബശ്രീയുടെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചതും ഇതുവരെ ഉപയോഗിക്കാതെ കിടക്കുന്നതുമായ തുകയും കോര്‍പറേഷന്‍ ഈ അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നുണ്ട്. പണം യഥേഷ്ടം കൈകാര്യം ചെയ്യാനുളള ഭരണസമിതിയുടെ തന്ത്രമാണ് ഇതെന്നാണ് യു.ഡി.എഫ് ആരോപണം.

Share

Leave a Reply

Your email address will not be published. Required fields are marked *