ന്യൂഡല്‍ഹി: ബി.ജെ.പിയുടെ 2024ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോദിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പ് വരെ ജെ.പി നഡ്ഡ പാര്‍ട്ടി പ്രസിഡന്റായി തുടരുമെന്നും പ്രഖ്യാപിക്കാനെത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2024 ജൂണ്‍ വരെ നഡ്ഡ തുടരാനുള്ള നിര്‍ദേശം ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചതായും അമിത് ഷാ പറഞ്ഞു. അതിനാല്‍, സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ 2024 വരെ നീട്ടിവയ്ക്കാന്‍ പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു. അതിനാല്‍, കേരളത്തിലെ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള കാലാവധി കഴിയുന്ന അധ്യക്ഷന്മാര്‍ തുടരാനാണ് സാധ്യതയെന്നും ഇതേ കുറിച്ച് ജെ.പി നഡ്ഡ അന്തിമ തീരുമാനമെടുക്കുെന്നും അമിത് ഷാ പറഞ്ഞു.