സുകുമാര്‍ അഴീക്കോട്‌ അനുസ്മരണ സമ്മേളനവും പുരസ്‌കാര ജേതാക്കളെ ആദരിക്കലും 24ന്

സുകുമാര്‍ അഴീക്കോട്‌ അനുസ്മരണ സമ്മേളനവും പുരസ്‌കാര ജേതാക്കളെ ആദരിക്കലും 24ന്

കോഴിക്കോട്: സുകുമാര്‍ അഴീക്കോട്‌ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 24ന് ചൊവ്വ വൈകീട്ട് മൂന്ന് മണിക്ക് ഹോട്ടല്‍ അളകാപുരിയില്‍ വച്ച് അനുസ്മരണ സമ്മേളനവും പുരസ്‌കാര ജേതാക്കളെ ആദരിക്കലും നടക്കും. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനവും ആദരിക്കലും നിര്‍വഹിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ ആചാര്യ എ.കെ.ബി നായര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി ആമുഖ പ്രഭാഷണവും സുകുമാര്‍ അഴീക്കോട് അനുസ്മരണ പ്രഭാഷണം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ഗംഗാധരന്‍ നായര്‍, പി.ആര്‍ നാഥന്‍, ഡോ.കെ. മൊയ്തു (വൈസ് ചെയര്‍മാന്‍), പി.വി ഗംഗാധരന്‍, ജി.നാരായണന്‍കുട്ടി മാസ്റ്റര്‍, കെ.എഫ് ജോര്‍ജ് എന്നിവര്‍ നിര്‍വഹിക്കും. കവി പി.കെ ഗോപി, ഡോ.എ.വി പ്രകാശ്, അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, സ്‌നേഹപ്രഭ, രേഖ തയ്യില്‍, സണ്ണി ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. പുരസ്‌കാര ജേതാക്കളായ ഗോപിനാഥ് ചേന്നര, ആര്യാ ഗോപി എന്നിവര്‍ പ്രതിസ്പന്ദം നടത്തും. പി. അനില്‍ബാബു നന്ദി പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *