മടപ്പള്ളി വലിയപുരയില്‍ ശ്രീ മഹാമായ ഭഗവതി ക്ഷേത്രം തിറമഹോത്സവം ജനുവരി 22 മുതല്‍ 25 വരെ ആഘോഷിക്കുന്നു. 21 ന് കാലത്ത് കലവറ നിറയ്ക്കല്‍ ഘോഷയാത്ര വലിയപുരയില്‍ ഗുരുമണ്ഡപത്തില്‍ നിന്നും ആരംഭിക്കും. 22 ന് കാലത്ത് നാല് മണി മഹാഗണപതിഹോമം, 9.15 ന് കൊടിയേറ്റം, ഉച്ചയ്ക്ക് 12.30 ന് പ്രസാദസദ്യ, വൈകുന്നേരം ആറ് മണി തിരുവാതിര, കോലാട്ടം, ഏഴ് മണി സര്‍പ്പബലി. 23ന് പ്രഭാത-മദ്ധ്യാഹ്ന-സായാഹ്ന പൂജകള്‍, വൈകുന്നേരം 4.30 ന് കളരിപ്പയറ്റ് പ്രദര്‍ശനം, ഏഴ് മണി ഗുളികന്‍ വെള്ളാട്ടം, രാത്രി 8.30ന് കരിനീലി വെള്ളാട്ടം.
24 ന് വൈകു. 3.30 മുതല്‍ പ്രാദേശിക അടിയറ വരവുകള്‍, 6.30 ന് കുട്ടിച്ചാത്തന്‍ വെള്ളാട്ടം, 7.30 ന് താലംവരവ്, രാത്രി 8 മണി വേട്ടയ്‌ക്കൊരുമകന്‍ വെള്ളാട്ടം, 9 മണി ആഘോഷവരവ്, 9.30 ന് ഭണ്ഡാരമൂര്‍ത്തി വെള്ളാട്ടം, 11 മണി വിഷ്ണുമൂര്‍ത്തി വെള്ളാട്ടം, 11.30 ന് ആമ്പല്‍പൊയ്കയിലേക്ക് ഏഴുന്നള്ളത്ത്. 25 ന് പുലര്‍ച്ചെ 1 മണി ഗുരുതിതര്‍പ്പണം, 1.30 ന് ഗുരുകാരണവര്‍ വെള്ളാട്ടം, 3.30 ന് ഗുളികന്‍ തിറ, 5 മണി കരിനീലി ഭഗവതി തിറ, കാലത്ത് 6.30 ന് വേട്ടയ്‌ക്കൊരുമകന്‍ തിറ, 9.30 ന് കുട്ടിച്ചാത്തന്‍ തിറ, 10.30 ന് ഭണ്ഡാരമൂര്‍ത്തി തിറ, ഉച്ചയ്ക്ക് 12.30 ന് വിഷ്ണുമൂര്‍ത്തി തിറ, 2 മണി ഗുരുകാരണവര്‍ തിറ, വൈകു. 3 മണി ഭണ്ഡാരമൂര്‍ത്തിക്ക് താലംവരവോടെ സമാപനം.