ലോകകപ്പ് റിപ്പോര്‍ട്ടിങ്; സുബൈര്‍ വാഴക്കാടിനേയും സൈഫുദ്ദീനേയും ആദരിച്ചു

ലോകകപ്പ് റിപ്പോര്‍ട്ടിങ്; സുബൈര്‍ വാഴക്കാടിനേയും സൈഫുദ്ദീനേയും ആദരിച്ചു

കോഴിക്കോട്: ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഗുദ്ധാം ആര്‍ട്ട് ഗാലറി സംഘടിപ്പിച്ച ഫുട്‌ബോള്‍ ചരിത്ര പ്രദര്‍ശനവും സിനിമ പ്രദര്‍ശനവും സമാപിച്ചു. സമാപന പരിപാടി ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് മീഡിയവണ്‍ ലോകകപ്പ് ഫുട്‌ബോള്‍ റിപ്പോര്‍ട്ടറായ സൈഫുദ്ദീനെയും അവതാരകനായ സുബൈര്‍ വാഴക്കാടിനേയും ആദരിച്ചു. ബഷീര്‍ ബഡയക്കണ്ടി അധ്യക്ഷത വഹിച്ചു. ടി.പി. എം ഹാഷിര്‍ അലി സ്വാഗതവും രജീഷ് രാഘവന്‍ നന്ദിയും പറഞ്ഞു. ടി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ് , മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍ , ആസാദ് , സാജിദ് എന്നിവര്‍ ആശംസ അറിയിച്ചു. നേരത്തെ ജനുവരി 11ന് ക്രൈം ബ്രാഞ്ച് എസ്.പി കെ.കെ മൊയ്ദീന്‍കുട്ടി ആയിരുന്നു ചരിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *