മുആയിതായി സ്റ്റേറ്റ് അമേച്വര്‍ ചാമ്പ്യന്‍ഷിപ്പ് 21ന്

മുആയിതായി സ്റ്റേറ്റ് അമേച്വര്‍ ചാമ്പ്യന്‍ഷിപ്പ് 21ന്

കോഴിക്കോട്: മുആയിതായി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരള (എം.ടി.എസ്.എ.കെ) സംഘടിപ്പിക്കുന്ന മുആയിതായി സ്റ്റേറ്റ് അമേച്വര്‍ ചാമ്പ്യന്‍ഷിപ്പ് 21ന് രാവിലെ ഒമ്പത് മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 300ഓളം പേര്‍ പങ്കെടുക്കും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് ഫെബ്രുവരിയില്‍ ഇന്‍ഡോറില്‍ നടക്കുന്ന നാഷണല്‍ അമേച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനവസരം ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജോയ്‌സ് വര്‍ഗീസ്, സെക്രട്ടറി സാജന്‍പി.പി, ട്രഷറര്‍പ്രബീഷ്‌.സി, അഡ്മിനിസ്‌ട്രേറ്റര്‍ ഗോപകുമാര്‍ സി.പി എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *