പൊക്കുന്ന്: ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. പൊക്കുന്ന് കളത്തിങ്കല്‍ സുന്ദരന്‍ (54) ആണ് മരിച്ചത്. കഴിഞ്ഞ 12ന് കോന്തനാരി ശ്രീകൃഷ്ണാശ്രമത്തിന് സമീപത്തുകൂടെ നടന്നുപോകുകയായിരുന്ന സുന്ദരനുമേല് ബൈക്ക് വന്നിടിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ഇയാള്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടു കൂടിയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് മാങ്കാവ് ശ്മശാനത്തില്‍. പൊക്കുന്നില്‍ കയറ്റിയിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: റീജ. മക്കള്‍: സുര്‍ജിത്ത്, അജയ്. സഹോദരങ്ങള്‍: പരേതനായ ദിനേശന്, പരേതയായ ദേവി, വത്സല, സുഗതന്, രമേശന്.