നാദാപുരം: കഴിഞ്ഞ ദിവസം ചേറ്റുവെട്ടി തോടിന്റെ തോട്ടുമ്മോത്ത് പാലത്തിന്റെ അടിയില്‍ നാദാപുരം ടൗണിലെ കൂള്‍ബാറില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തുകയും മാലിന്യം തള്ളിയ സ്ഥാപനം കണ്ടെത്തി ഉടമക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് തോട്ടിലെ മുഴുവന്‍ മാലിന്യങ്ങളും ഇന്ന് സ്ഥാപന ഉടമയുടെ ഉത്തരവാദിത്വത്തില്‍ നീക്കം ചെയ്യുകയും പിഴത്തുക പഞ്ചായത്തില്‍ അടക്കുകയും ചെയ്തു. കൂള്‍ബാര്‍ മാലിന്യം ചേറ്റുവെട്ടി തോട്ടില്‍ തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ പരാതി നല്‍കുകയും തുടര്‍ന്ന് സെക്രട്ടറി ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നിയമനടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.