ദേശീയ ബാലതരംഗം ഇരുപതാമത് ഗാന്ധി സ്മൃതി ശലഭമേള 26 മുതല്‍ 30 വരെ

ദേശീയ ബാലതരംഗം ഇരുപതാമത് ഗാന്ധി സ്മൃതി ശലഭമേള 26 മുതല്‍ 30 വരെ

കോഴിക്കോട്: ദേശീയ ബാലതരംഗം ഇരുപതാമത് ഗാന്ധി സ്മൃതി ശലഭമേള 26 മുതല്‍ 30 വരെ തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനില്‍ നടക്കുമെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജഗത് മയന്‍ ചന്ദ്രപുരി അറിയിച്ചു. ആറ് വേദികളിലായി 58 ഇനങ്ങളില്‍ മൂന്ന് വയസ് മുതല്‍ 17 വയസ് വരെയുള്ള 10,000 കുട്ടികള്‍, അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കും. ഗാന്ധിജിയുടെ 75ാം രക്ത സാക്ഷിത്വത്തിന്റെ ആദരവായി എല്ലാ മത്സരങ്ങളും ഗാന്ധിസ്മൃതിക്ക് പ്രാധാന്യം നല്‍കിയാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്നത് ‘ശലഭമേള’യുടെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7356882777 നമ്പറില്‍ ബന്ധപ്പെടണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *