കോഴിക്കോട്: ജെ.ഡി.ടി. ഇസ്ലാം നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജെ.ഡി.ടി ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളും അലുംനി അസോസിയേഷനും സംയുക്തമായി 21ന് ശനിയാഴ്ച ‘ക്വിസെന്‍ഷ്യ’ എന്ന പേരില്‍ മെഗാക്വിസ് മത്സരം നടത്തുമെന്ന് ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി ആന്‍ഡ് മാനേജര്‍ ഡോ.പി.സി അന്‍വറും പ്രിന്‍സിപ്പാള്‍ ഇ. അബ്ദുല്‍ കബീറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണിവരെ വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരം നടക്കുക. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലെ 150ഓളം സ്‌കൂളുകളിലെ മുന്നൂറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. പ്രിലിമിനറി, സെമിഫൈനല്‍, ഫൈനല്‍ റൗണ്ടുകളായാണ് മത്സരം സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ ക്വിസ്മാന്‍ എന്നറിയപ്പെടുന്ന സ്നേഹജ് ശ്രീനിവാസ് മത്സരം നയിക്കും. ഇന്ത്യയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 15000 രൂപ, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10000, മൂന്നാം സ്ഥാനക്കാര്‍ക്ക് 6000, നാലാം സ്ഥാനക്കാര്‍ക്ക് 3000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കുന്നുണ്ട്. കൂടാതെ മെമെന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഉന്നത നിലവാരം പുലര്‍ത്തുന്ന ഭൗതിക സൗകര്യങ്ങളോടെ, വിശാലമായ വേദിയിലാണ് മത്സരം നടക്കുന്നത്. മത്സരത്തിലേക്കുള്ള രജിസ്ട്രേഷന്‍ 19 വ്യാഴാഴ്ച വൈകിട്ട് അഞ്ച്മണിക്ക് അവസാനിക്കും. രജിസ്ട്രേഷന്‍ സൗജന്യമാണ്. പി.ടി.എ. പ്രസിഡന്റ് ടി.അബ്ദുല്‍ ജബ്ബാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഇ. സബിത, അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സൈഫുദ്ദീന്‍ ഗുരുക്കള്‍, അലുംനി പ്രതിനിധി കെ. ഗോപിക എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.