കോഴിക്കോട്: കേരളത്തില്‍ ജനതാദള്‍ (സെക്കുലര്‍), ലോക് താന്ത്രിക് ജനതാദള്‍ എന്നിവ ലയിച്ച് ഒറ്റ പാര്‍ട്ടിയായി ജനതാദള്‍ (സെക്കുലര്‍) എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് ജനതാദള്‍ സെക്കുലര്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ പി.കെ കബീര്‍സലാല അഭിപ്രായപ്പെട്ടു. ഇരുപാര്‍ട്ടികളുടേയും ലയനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വലിയ മാറ്റത്തിന്റെ സൂചനയാണ്. സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യവും അനിവാര്യവും ജനതാ പ്രസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വഴി തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി സോഷ്യലിസ്റ്റ് പ്രസ്ഥാനം ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അത് രാജ്യത്ത് ഭരണരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.