ഗോകുലത്തിന്റെ ഐലീഗ് മത്സരങ്ങള്‍ 20 മുതല്‍ കോഴിക്കോട്

ഗോകുലത്തിന്റെ ഐലീഗ് മത്സരങ്ങള്‍ 20 മുതല്‍ കോഴിക്കോട്

കോഴിക്കോട്: ഗോകുലം കേരള എഫ്.സിയുടെ ഐലീഗ് മത്സരങ്ങള്‍ 20 മുതല്‍ ഇ.എം.എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സി.ഇ.ഒ ഡോ.അശോക് കുമാര്‍.സിയും പരിശീലകന്‍ ഫ്രാന്‍സെസ് ബോണറ്റും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20ന് റിയല്‍ കാശ്മീര്‍ എഫ്.സിയെ നേരിടും. ഇതുവരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലായിരു്‌നന ഗോകുലത്തിന്റെ ഹോം മത്സരങ്ങള്‍. നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം. ഗോകുലത്തിന് കോഴിക്കോട് അഞ്ച് മത്സങ്ങളാണുള്ളത്. ടീമില്‍ സ്പാനിഷ് താരങ്ങളായ സെര്‍ജിയോ മെന്‍ഡ്, ഒമര്‍ റാമോസ് എന്നിവരേയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ട്രൈക്കര്‍മാരായി ജോബി ജസ്റ്റിന്‍, കിര്‍ഗിസ്ഥാന്‍ സ്‌ട്രൈക്കര്‍ എല്‍ദാര്‍ മൊള്‍ഡോസുനുസോവ് എന്നിവര്‍ കളത്തിലിറങ്ങും. വാര്‍ത്താസമ്മേളനത്തില്‍ ഒപ്പറേഷന്‍ മാനേജര്‍ ഉണ്ണി, മീഡിയ മാനേജര്‍ കെവിന്‍, ഗോകുലം ചിറ്റ്‌സ് എ.ജി.എം ബൈജു എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *