കോഴിക്കോട്: കോഴിക്കോട് ജില്ല ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാസമ്മേളനം 21ന് രാവിലെ 10 മണിക്ക് അളകാപുരിയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയാകും. 25 വര്‍ഷം പൂര്‍ത്തിയാക്കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥനെ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ ആദരിക്കും. മുതിര്‍ന്ന ബസ് ഉടമകളെ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ സുമേഷ് പി.ആറും മുതിര്‍ന്ന ബസ് തൊഴിലാളികളെ ട്രാഫിക്ക് പോലിസ് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ സന്തോഷും ആദരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് പി.കെ മൂസ്സ ഇപഹാര സമര്‍പ്പണവും മുന്‍കാല ഭാരവാഹികളെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.വിദ്യാധരനും ആദരിക്കും.
സമ്മാനദാനം പി.കെ പവിത്രന്‍ നിര്‍വഹിക്കും. ബസ് ഓണേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.ടി.സി ഗഫൂര്‍, ഐ.എന്‍.ടി.യു.സി ജില്ലാപ്രസിഡന്റ് കെ.രാജീവ്, ബസ് ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് സി.ഐ.ടി.യു ട്രഷറര്‍ പി.പി കുഞ്ഞന്‍, മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് എ.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ നാസര്‍, ജനതാ ലേബര്‍ യൂണിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിജു ആന്റണി, മോട്ടോര്‍ എന്‍ജിനീയറിങ് ഐ.എന്‍.ടി.യു.സി ജില്ലാപ്രസിഡന്റ് ഷാജി.കെ, വി.എസ് പ്രദീപ് (സംസ്ഥാന ട്രഷറര്‍) പ്രസംഗിക്കും. ജില്ലാ വൈസ്പ്രസിഡന്റ് ഗംഗാധരന്‍ എം.ഇ സ്വാഗതവും ജില്ലാസെക്രട്ടറി പി.വി സുഭാഷ് ബാബു നന്ദിയും പറയും. വിദ്യാര്‍ഥികളുടെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ബസുകളുടെ ടൈമിംഗ് കിലോമീറ്ററിന് മൂന്ന് മിനിട്ടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അപകടങ്ങള്‍ കുറയ്ക്കാന്‍ സംഘടന ശക്തമായി ഇടപ്പെടുന്നുണ്ടെന്നും റോഡ് സുരക്ഷയെ കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും മൂന്നുമാസം കൂടുമ്പോള്‍ 38000 രൂപ ടാക്‌സ് നല്‍കുന്ന ബസ് വ്യവസായം കനത്ത പ്രതിസന്ധി നേരിടുകയാണെന്നും സര്‍ക്കാര്‍ ആശ്വാസ നടപടികളെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ.രാധാകൃഷ്ണന്‍ (ജില്ലാ പ്രസിഡന്റ്), പി.വി സുഭാഷ് (ജില്ലാ സെക്രട്ടറി), അബ്ദുള്‍ അസീസ് മടവൂര്‍ (ജില്ലാ വൈസ് പ്രസിഡന്റ്), കെ.പി മുഹമ്മദ് ഇസ്ഹാക്ക് (ഖജാന്‍ജി) എന്നിവര്‍ സംബന്ധിച്ചു.